
തെളിയിച്ച വാക്കും നോകുമാന്നു നീ
നീളന്‍ ഗോവണികളിലൂടെ
മരണ കാറ്റ് വീശുന്ന
ജീവിതജാലകതിന്‍ മീതെ
സ്പടികസ്വപ്നമാക്കുന്നു നീ
ഉഷ്ണം വമിക്കുന്ന
നേര്കഴ്ച്ചക്കള്‍ക്ക്
നടുവില്‍
താപമന്ത്രവും നീ ...
This picture is about a couple that has not found each other yet. But shows that on a deeper level they can never be apart.
എല്ലാം മറന്നിട്ട്
പോയതാണ്.
കൊണ്ടും കൊളുത്തിയും
നീട്ടിയും പടര്‍ത്തിയും
ചേര്‍ത്തും ചരിഞ്ഞും
വളര്‍ന്നതൊക്കെയും.
പിന്നാമ്പുറത്തിണ്ണ യിലന്ന്
കരിന്തിരിയാളിയ
ഓട്ടു വിളക്കും (കലൂരിലെ
ആന്റിക് കടയില്‍ നിന്ന്
വാങ്ങിച്ചത് )
അതിനുള്ളില്‍
പതുങ്ങിയൊതുങ്ങി
മൂടിപ്പുതച്ച കരിഭൂതങ്ങളും
തലകീഴായി സ്വാസ്ഥ്യം
പാടുന്ന ചാരമൂങ്ങകളും
ഒക്കെയപ്പോള്‍
കറന്നെടുത്ത
പാല് പോലെ
ശുദ്ധിയും പതയുമുള്ള
നല്ലോര്‍മകള്‍ .
എല്ലാം മറന്നേ
പോയതെന്നറിഞ്ഞിട്ടുമെല്ലാം
പകച്ചങ്ങനെ
നീര്‍ക്കെട്ടി വിങ്ങുന്നു; പിന്നെ
തുടിക്കുന്നു
ഓര്‍മകള്‍ക്കപ്പോള്‍
ചാടുവര്‍ണം.
വേദനിപ്പിച്ചവയൊന്നു
മൊരിക്കലും
ഓര്‍മകളായി മാറില്ലവ
യൊരിക്കലും
ഓര്‍മയേയില്ലാത്ത
വര്‍ത്തമാനങ്ങളാവുന്നു .
മുറിവുണങ്ങാനിനിയും
മരുന്ന് വേണമെന്നമ്മ.
പകരം തീ കൊണ്ടുണക്കാ
മെന്നു ഗുരുക്കള്‍.
മറക്കാനൊക്കെ
ചികഞ്ഞെടുക്കാമൊരിക്കല്‍
കൂടി;
ഏതുമേതുമൊക്കെ
ഏതിലൊന്നിലാക്കണമെന്ന
ആശങ്ക
മാത്രമിപ്പോള്‍...
എല്ലാം മറന്നിട്ടു
പോയതായിരുന്നു,
ഒരിക്കല്‍;
കൊണ്ടും കൊളുത്തിയും
നീട്ടിയും പടര്‍ത്തിയും
ചേര്‍ത്തും ചരിഞ്ഞും
വളര്‍ന്നതൊക്കെയും.