അത്തിമരത്തിന്റെ ജാതകം

ഹൃദയങ്ങള്‍ സ്നേഹച്ചില്ലയില്‍ കാത്തുസൂക്ഷിച്ച്‌ അനുഭവങ്ങളുടെ മുതലപ്പുറത്ത് പുഴ നീന്തുന്ന നമ്മുടെ ജലജീവിതത്തിന് ഈ ഇതള്‍ താളുകള്‍2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

കുപ്പിവള


രിക്കലും
വീണുടയ്ക്കാന്‍ കഴിയാത്ത
ഒരു കുപ്പിവള പോലെയാണ്
ജീവിതവും .

കാണുമ്പോള്‍ ചന്തം,
ഇട്ടുനടക്കാന്‍ മിനുക്കം ,
എന്നാല്‍
ചേര്‍ത്ത് വെക്കുമ്പോള്‍
കിരുകിരിപ്പ്‌

മകള്‍ വാശിപ്പിടിച്ചു
കരയുമ്പോള്‍,
അവളെ കാണിക്കാന്‍
ഒരു കുപ്പിവള
ഞാന്‍ കരുതി വെക്കും

അതിന്നുള്ളില്ലിരുന്നു
കത്തുന്നോരാളുടെ
നിലവിളികള്‍
അവളുടെ ബാല്യത്തിനെ അറിയിക്കാതെ...

5 അഭിപ്രായങ്ങൾ: