അത്തിമരത്തിന്റെ ജാതകം

ഹൃദയങ്ങള്‍ സ്നേഹച്ചില്ലയില്‍ കാത്തുസൂക്ഷിച്ച്‌ അനുഭവങ്ങളുടെ മുതലപ്പുറത്ത് പുഴ നീന്തുന്ന നമ്മുടെ ജലജീവിതത്തിന് ഈ ഇതള്‍ താളുകള്‍2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

മനസ്സില്‍ നിന്നൊരു കടന്നല്‍കൂട്‌ പറന്നു പോയി....


പതിവ് ഭംഗിവാക്ക് പറയരുതെന്ന് പലവട്ടം കരുതിയതാന്നു...പക്ഷേ പറ്റുന്നില്ലാ
മനസ്സില്‍ നിന്നൊരു കടന്നല്‍ കൂട് പറന്നു പോയ പോല്ലേ...

ആര്‍ക്കോ വേണ്ടി എരിഞ്ഞു തീര്‍ത്ത ജീവിതം
ആരുടെയോ മുന്നില്‍ ഭയക്കാതെ നിന്ന ജീവിതം
ആര്‍ക്കോ വേണ്ടി കരഞ്ഞു തീര്‍ത്ത ജീവിതം
ആര്‍കെല്ലമോ വേണ്ടി സ്വയം തലകുന്നിച്ചു കൊടുത്ത ജീവിതം

ഒടുക്കം , അനാഥനെന്ന പേരില്‍
അഞ്ചു ദിവസങ്ങല്ലോള്ളം മോര്‍ച്ചറി മുറിയില്‍
അനാഥ്നായി കിടക്കേണ്ടി വന്നൊരാള്‍ ...
ആര്‍ക്കും പഴയ പോലെ ആരോടും പഴയ പോലെ
വീതം വെച്ച് കൊടുക്കനില്ലാതായാള്‍് ...

ആ കടന്നല്‍ കൂട് പറന്നു പോയപ്പോള്‍
മനസിനകത്ത് ചിതലെരിയുന്ന
പാടുകള്‍ ..

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

എല്ലാം ഇവള്‍ക്ക് വേണ്ടി ...


റിഞ്ഞുടയ്ക്കാന്‍ പാകത്തില്‍
നമ്മോടുകൂടെ എപ്പോഴും
ഒന്നുണ്ട്.

വീടിന്റെ വിളക്കായും
ഉള്ളിലെ ദാഹമായും
എന്നും അടുക്കള
മണക്കുന്ന
അവളുടെ മാനം ....

2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

കുപ്പിവള


രിക്കലും
വീണുടയ്ക്കാന്‍ കഴിയാത്ത
ഒരു കുപ്പിവള പോലെയാണ്
ജീവിതവും .

കാണുമ്പോള്‍ ചന്തം,
ഇട്ടുനടക്കാന്‍ മിനുക്കം ,
എന്നാല്‍
ചേര്‍ത്ത് വെക്കുമ്പോള്‍
കിരുകിരിപ്പ്‌

മകള്‍ വാശിപ്പിടിച്ചു
കരയുമ്പോള്‍,
അവളെ കാണിക്കാന്‍
ഒരു കുപ്പിവള
ഞാന്‍ കരുതി വെക്കും

അതിന്നുള്ളില്ലിരുന്നു
കത്തുന്നോരാളുടെ
നിലവിളികള്‍
അവളുടെ ബാല്യത്തിനെ അറിയിക്കാതെ...

അന്തര്യാമിരു സ്പര്‍ശം ,
സുഖശയനം
പിന്നെയലിഞ്ഞുചേരല്‍
ഉള്ളിലേക്കങ്ങനെ
രണ്ടു കടല്‍
കൈകോര്‍ക്കും
കരുത്തോടെ..

ബാക്കിവെച്ച സ്നേഹമുദ്രകള്‍
വിയര്‍പ്പുകണം
ഉപ്പിന്റെ കാലത്രയം .
ആര് നീ
അന്തര്യാമി ??

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

മണല്‍ ഘടികാരം


ല്ലാം മറന്നിട്ട്

പോയതാണ്.

കൊണ്ടും കൊളുത്തിയും

നീട്ടിയും പടര്‍ത്തിയും

ചേര്‍ത്തും ചരിഞ്ഞും

വളര്‍ന്നതൊക്കെയും.


പിന്നാമ്പുറത്തിണ്ണ യിലന്ന്

കരിന്തിരിയാളിയ

ഓട്ടു വിളക്കും (കലൂരിലെ

ആന്റിക് കടയില്‍ നിന്ന്

വാങ്ങിച്ചത് )

അതിനുള്ളില്‍

പതുങ്ങിയൊതുങ്ങി

മൂടിപ്പുതച്ച കരിഭൂതങ്ങളും

തലകീഴായി സ്വാസ്ഥ്യം

പാടുന്ന ചാരമൂങ്ങകളും

ഒക്കെയപ്പോള്‍

കറന്നെടുത്ത

പാല് പോലെ

ശുദ്ധിയും പതയുമുള്ള

നല്ലോര്‍മകള്‍ .

എല്ലാം മറന്നേ

പോയതെന്നറിഞ്ഞിട്ടുമെല്ലാം

പകച്ചങ്ങനെ

നീര്‍ക്കെട്ടി വിങ്ങുന്നു; പിന്നെ

തുടിക്കുന്നു

ഓര്‍മകള്‍ക്കപ്പോള്‍

ചാടുവര്‍ണം.

വേദനിപ്പിച്ചവയൊന്നു

മൊരിക്കലും

ഓര്‍മകളായി മാറില്ലവ

യൊരിക്കലും

ഓര്‍മയേയില്ലാത്ത

വര്‍ത്തമാനങ്ങളാവുന്നു .

മുറിവുണങ്ങാനിനിയും

മരുന്ന് വേണമെന്നമ്മ.

പകരം തീ കൊണ്ടുണക്കാ

മെന്നു ഗുരുക്കള്‍.

മറക്കാനൊക്കെ

ചികഞ്ഞെടുക്കാമൊരിക്കല്‍

കൂടി;

ഏതുമേതുമൊക്കെ

ഏതിലൊന്നിലാക്കണമെന്ന

ആശങ്ക

മാത്രമിപ്പോള്‍...

എല്ലാം മറന്നിട്ടു

പോയതായിരുന്നു,

രിക്കല്‍;

കൊണ്ടും കൊളുത്തിയും

നീട്ടിയും പടര്‍ത്തിയും

ചേര്‍ത്തും ചരിഞ്ഞും

വളര്‍ന്നതൊക്കെയും.