അത്തിമരത്തിന്റെ ജാതകം

ഹൃദയങ്ങള്‍ സ്നേഹച്ചില്ലയില്‍ കാത്തുസൂക്ഷിച്ച്‌ അനുഭവങ്ങളുടെ മുതലപ്പുറത്ത് പുഴ നീന്തുന്ന നമ്മുടെ ജലജീവിതത്തിന് ഈ ഇതള്‍ താളുകള്‍2010, നവംബർ 17, ബുധനാഴ്‌ച

മുഖമറിയാന്‍ ഒരു കണ്ണാടി


ഒരു മുറിവോ പാടോ
ഒന്നും അതിനില്ലായിരുന്നു.
വീട്ടിലെ കണ്ണാടിക്ക്.
എന്നാല്‍ ,
പെട്ടന്നൊരു ദിവസം
അതപ്രത്യക്ഷമായി .
കണ്ണാടിയില്‍ തട്ടി
സൂര്യ പ്രകാശമേല്‍ക്കുന്ന
ഒരുപ്രതലവും
ഞങ്ങളുടെ വീടിന്
നഷ്ടമായി .
കുഞ്ഞുങ്ങള്‍ക്ക്
മീശവരയ്ക്കാന്‍
ചോക്ക് കൊണ്ട്
പേരെഴുതാന്‍
കണ്ണാടിയില്‍
നോക്കിയവര്‍ക്ക്
നേര്‍ക്കു നേര്‍ കാണാന്‍
ഒന്നുമില്ലാതായി .
അങ്ങനെ ,
മുഖമില്ലാത്ത
പ്രകാശവും പ്രതലവും
നഷ്ടപ്പെട്ട ,
ഒരു കൂടാരത്തിനുള്ളില്‍
പോലെയായി ഞങ്ങള്‍ .
ലോകം അന്യവല്‍ക്കരിക്കപ്പെട്ട ,
മുഖമില്ലാത്ത , ഒരു പറ്റം
കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുന്ന
കാഴ്ചയും കാണാതെയായി .

20 അഭിപ്രായങ്ങൾ:

 1. മുഖം നഷ്ടപ്പെട്ടവരും, പ്രതിഛായ നഷ്ടപ്പെട്ടവരും..
  പിന്നീട്‌ മുഖമില്ലാത്തവരെ മറക്കുന്നവരും..

  നന്നായിരിക്കുന്നു!

  മറുപടിഇല്ലാതാക്കൂ
 2. അവസാന ഭാഗം പ്രസ്താവന പോലെയായിപ്പോയി...അതും കവിതയായിത്തന്നെ വരട്ടെ. ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 3. നിങ്ങള്‍ എഴുതുവാന്‍ ശ്രമിക്കുമ്പോള്‍ ആത്മാര്‍ത്ഥതയുണ്ടാകണം ..കാരണം വായനക്കാരന് അത് ദഹിക്കാത്തതാകരുത്‌ .

  മറുപടിഇല്ലാതാക്കൂ
 4. കിഴക്കേ കോലായില്‍ ചാരു കസേരയില്‍
  ചാരി കിടക്കുന്ന ഒരു രൂപം മനസ്സിലേക്ക് വന്നു...
  നല്ല വരികള്‍..

  ഒരു കൂടാരത്തിനുള്ളില്‍(‌‌‌‌‌‌‌‌----)
  പോലെയായി ഞങ്ങള്‍. - ഇവിടെ ഒന്ന് ശരിയാക്കരുതൊ.

  -സുല്‍

  മറുപടിഇല്ലാതാക്കൂ
 5. അതെ, പിടുത്തം തരാതെ വഴുതിപ്പോകുന്നു!

  മറുപടിഇല്ലാതാക്കൂ
 6. പ്രിയപ്പെട്ട കവിക്ക് ,
  കവിത വായനക്കാരനോട് ലളിതമായി സംവേദിക്കാന്‍ പ്രാപ്തിയുണ്ടെങ്കിലെ അതിനര്‍ത്ഥമുള്ളൂ.അതോ വായിച്ചു മനസ്സിലാകരുതെന്ന വാശിയാണു്‌ കവിതയെ നല്ലതെന്ന വിളിപ്പേറിനര്‍ഹമാക്കു എന്നു താങ്കളെ തെറ്റിധരിപ്പിച്ചതാരാണ്??? പദം ലളിതമായതു കൊണ്ടും കാര്യമില്ല ; ആശയസംവേദനം ആണ്..മുഖ്യം. എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും അത് അമ്പേ പാളിപ്പോയി...വളരെ മോശം ശ്രമം ..

  മറുപടിഇല്ലാതാക്കൂ
 7. കാണാന്‍ കൊള്ളാത്ത കാഴ്ചകള്‍, കാണാതെ പോകുന്നത് നല്ലതല്ലേ..??
  എന്നാലും കവിത ശരിയായ വിധത്തില്‍ സംവദിക്കുന്നില്ല എന്ന് തന്നെയാണ് തോന്നുന്നത്.
  എഴുത്തിന്റെ പ്രശ്നമാകാം.വായനയുടെ പ്രശ്നമാകാം.

  മറുപടിഇല്ലാതാക്കൂ
 8. മുഖമറിയാന്‍ കണ്ണാടിവേണമെന്നത് ഒരു അനിവാര്യതയാണോ .അവ്യക്തതകള്‍ കുറച്ചുണ്ടെന്നു തോന്നുന്നു .സംവേദനം പൂര്‍ണ്ണമായില്ലെങ്കില്‍ അതു ഒരു പരാജയമാണ് .അതു എഴുത്തുകാരിയുടേതോ വായനക്കാരന്റേതോ ആവാം .വീണ്ടും ശ്രമിക്കുമല്ലോ ...

  മറുപടിഇല്ലാതാക്കൂ
 9. ഭയങ്കര ബോറാണ് ചങ്ങാതീ..
  ക്ഷമിക്കുക.

  മറുപടിഇല്ലാതാക്കൂ
 10. അജ്ഞാതന്‍2010, നവംബർ 21 12:24 AM

  കവിതയെ പറ്റി വലിയ അറിവൊന്നുമില്ലെങ്കിലും .. ഇവിടെ ഞാൻ എനിക്കു തോന്നിയ ഒരു കാര്യം പറയട്ടെ എനിക്കെന്തോ ഇത് ദഹിചില്ല എന്നു മത്രമല്ല് ഒരു ചേരായ്ക പോലെ എന്റെ അറിവില്ലായ്മ കൊണ്ടാകാം എനിക്കങ്ങിനെ തോന്നിയത് ക്ഷമിക്കുക നന്നായി എഴുതാൻ കഴിയട്ടെ...

  മറുപടിഇല്ലാതാക്കൂ
 11. നല്ല കവിതകൾ ഇനിയും പ്രതീക്ഷിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 12. കണ്ണാടി മുറികളില്‍ ഇന്നിന്റെ ജീവിതം.
  കണ്ണാടിയില്‍ കാണാത്തതാവും
  ഇനി ഉണ്‍മ...

  മറുപടിഇല്ലാതാക്കൂ
 13. സുമി കുറച്ചു കൂടി നന്നാക്കാം...ഇതിലും നല്ലത് എഴുതിയിട്ടുണ്ടല്ലോ കുറെ അധികം
  അപ്പോള്‍ വീണ്ടും ശ്രമിക്കുക.

  മറുപടിഇല്ലാതാക്കൂ
 14. ലോകം അന്യവല്‍ക്കരിക്കപ്പെട്ട ,
  മുഖമില്ലാത്ത , ഒരു പറ്റം
  കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുന്ന
  കാഴ്ചയും കാണാതെയായി .

  നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 15. മുഖമില്ലാത്ത തലമുറ
  നല്ല കവിത

  മറുപടിഇല്ലാതാക്കൂ
 16. Is it the Mirror or the Image that is lost? I think it is the Image .It is not the self but the mirror image that one calls "I" If the image is lost every thing is lost.The "I"dea is well communicated.Congrats

  മറുപടിഇല്ലാതാക്കൂ
 17. ഒരു കൂടാരത്തിനുള്ളില്‍
  പോലെയായി ഞങ്ങള്‍.

  Can u re-do it, Sumithra?
  It's not smooth.

  മറുപടിഇല്ലാതാക്കൂ