അത്തിമരചോട്ടിലെ
തണുതണുപ്പില്‍
ആ ഹൃദയം
ഒറ്റക്കിരുന്നു മിടിച്ചു .
വാനരനോ
മുതലയോ
അലറിയാര്‍ക്കും
കൊടുംകാറ്റോ
ഒന്നും അപ്പോഴൊന്നും
അറിഞ്ഞില്ല ആ മിടിപ്പ് .
ഒരു തൂവല്‍
കൊണ്ടതിനെ
പൊതിയാമെന്നു
കരുതി
പതുക്കെ മണ്ണില്‍ നിന്നും
വിടര്‍ത്തി.
അപ്പോഴേക്കും
പച്ച കുരുന്നു
മുളപൊട്ടി
വാ പിളര്‍ന്നു
വേരായി
പടര്‍പ്പായി
മരമായി കഴിഞ്ഞു.
തരിയായി ജനിച്ചു മരമായി വളരട്ടെ...ആശംസകള്‍
മറുപടിഇല്ലാതാക്കൂതലക്കെട്ടും കവിതയും തമ്മിലുള്ള ബന്ധം മനസ്സിലായില്ല.
മറുപടിഇല്ലാതാക്കൂഎങ്കിലും,
നീറുന്ന ഒരു ലോകത്ത് നിന്നും, പ്രതീക്ഷയുടെ നാമ്പുകള്‍ മുള പൊട്ടുന്നത് വ്യക്തമാകുന്നു.
വളര്‍ന്നു പന്തലിച്ചൊരു തണല്‍ മരമാകാന്‍ കഴിയെട്ടെ..
നന്മകള്‍ നേര്‍ന്നു കൊണ്ട്....
vanmaramai maaratte.
മറുപടിഇല്ലാതാക്കൂaazamsakal.
കവിതയില്‍ ഒട്ടേറെ ബിംബങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് തോന്നുന്നു. എനിക്ക് തോന്നിയത് ഒന്നും വിശദീകരിക്കുന്നില്ല. മണ്ടത്തരമായാലോ. ഏതായാലും വളരെയധികം സര്‍ഗ്ഗശേഷിയുണ്ട് എന്ന് തോന്നുന്നു. ക്ഷമിക്കണം. ഒരു പോസ്റ്റ് മാത്രമേ വായിച്ചിട്ടുള്ളൂ. അത് കൊണ്ട് തന്നെ എന്റെ വിലയിരുത്തലില്‍ അപാകമുണ്ടെങ്കില്‍ അത് സദയം പൊറുക്കണം. മറ്റു പോസ്റ്റുകള്‍ വായിക്കാന്‍ സമയം പോലെ എത്താം.പോസ്റ്റുകള്‍ വരുമ്പോള്‍ അറിയിക്കുക. സമയപരിമിതി മൂലം പല ബ്ലോഗുകളിലും ഇപ്പോള്‍ യാത്ര കുറവാണ്:)
മറുപടിഇല്ലാതാക്കൂഇലകള് പച്ച പൂക്കള്‍ മഞ്ഞ..
മറുപടിഇല്ലാതാക്കൂഅത്തിപ്പഴത്തിനു നല്ല രുചിയും
ആശംസകള്‍
...:)
മറുപടിഇല്ലാതാക്കൂഒരു തൂവല്‍
കൊണ്ടതിനെ
പൊതിയാമെന്നു
കരുതി
പതുക്കെ മണ്ണില്‍ നിന്നും
വിടര്‍ത്തി.
athenikkishtayi...
ഈ വന്‍ വൃക്ഷ ചില്ലയില്‍ തണല്‍ കായാന്‍ ഒത്തിരി പക്ഷികള്‍ വന്നണയട്ടെ. അവയുടെ കോലാഹലങ്ങളില്‍ അത്തിമരം പൂങ്കാവനമാകട്ടെ ! ആശംസകളോടെ സജി
മറുപടിഇല്ലാതാക്കൂaashamsakal
മറുപടിഇല്ലാതാക്കൂഇനിയും എഴുതുക! അറിവില്ലായ്മ കൊണ്ടാകാം, ഒരല്പം ഗദ്യമാകുന്നതുപോലെ!
മറുപടിഇല്ലാതാക്കൂആശംസകൾ
"അറിവില്ലായ്മ" എന്നത് “എന്റെ അറിവില്ലായ്മ” എന്ന് തിരുത്തി വായിക്കാൻ അപേക്ഷ!
മറുപടിഇല്ലാതാക്കൂകുട്ടിക്കവിതയെങ്കിലും
മറുപടിഇല്ലാതാക്കൂവലിയൊരു വടവൃക്ഷത്തിന്റെ
കഥ പറഞ്ഞ, വായിച്ച ഒരനുഭവം.
നന്നായിരിക്കുന്നു.
പക്ഷെ അലങ്കാരമായി ചേര്‍ത്ത
മരച്ചില്ല ഒട്ടും ചേരുന്നില്ല, പകരം
ഒരു വൃക്ഷ തൈയ്യോ ഒരു മരമോ
തലക്കെട്ടില്‍ പറഞ്ഞ പോലെ
ഒരു വെറ്റിലക്കൊടിയോ മരമോ
ആയിരുന്നെങ്കില്‍ കുറേക്കൂടി
ചേരുമായിരുന്നു
അഭിനന്ദനങ്ങള്‍!
ആശംസകള്‍
വളഞ്ഞവട്ടം ഏരിയല്‍
സിക്കന്ത്രാബാദ്