ഒരു മുറിവോ പാടോ
ഒന്നും അതിനില്ലായിരുന്നു.
വീട്ടിലെ കണ്ണാടിക്ക്.
എന്നാല്‍ ,
പെട്ടന്നൊരു ദിവസം
അതപ്രത്യക്ഷമായി .
കണ്ണാടിയില്‍ തട്ടി
സൂര്യ പ്രകാശമേല്‍ക്കുന്ന
ഒരുപ്രതലവും
ഞങ്ങളുടെ വീടിന്
നഷ്ടമായി .
കുഞ്ഞുങ്ങള്‍ക്ക്
മീശവരയ്ക്കാന്‍
ചോക്ക് കൊണ്ട്
പേരെഴുതാന്‍
കണ്ണാടിയില്‍
നോക്കിയവര്‍ക്ക്
നേര്‍ക്കു നേര്‍ കാണാന്‍
ഒന്നുമില്ലാതായി .
അങ്ങനെ ,
മുഖമില്ലാത്ത
പ്രകാശവും പ്രതലവും
നഷ്ടപ്പെട്ട ,
ഒരു കൂടാരത്തിനുള്ളില്‍
പോലെയായി ഞങ്ങള്‍ .
ലോകം അന്യവല്‍ക്കരിക്കപ്പെട്ട ,
മുഖമില്ലാത്ത , ഒരു പറ്റം
കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുന്ന
കാഴ്ചയും കാണാതെയായി .
എന്നാല്‍ ,
പെട്ടന്നൊരു ദിവസം
അതപ്രത്യക്ഷമായി .
കണ്ണാടിയില്‍ തട്ടി
സൂര്യ പ്രകാശമേല്‍ക്കുന്ന
ഒരുപ്രതലവും
ഞങ്ങളുടെ വീടിന്
നഷ്ടമായി .
കുഞ്ഞുങ്ങള്‍ക്ക്
മീശവരയ്ക്കാന്‍
ചോക്ക് കൊണ്ട്
പേരെഴുതാന്‍
കണ്ണാടിയില്‍
നോക്കിയവര്‍ക്ക്
നേര്‍ക്കു നേര്‍ കാണാന്‍
ഒന്നുമില്ലാതായി .
അങ്ങനെ ,
മുഖമില്ലാത്ത
പ്രകാശവും പ്രതലവും
നഷ്ടപ്പെട്ട ,
ഒരു കൂടാരത്തിനുള്ളില്‍
പോലെയായി ഞങ്ങള്‍ .
ലോകം അന്യവല്‍ക്കരിക്കപ്പെട്ട ,
മുഖമില്ലാത്ത , ഒരു പറ്റം
കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുന്ന
കാഴ്ചയും കാണാതെയായി .