അത്തിമരത്തിന്റെ ജാതകം

ഹൃദയങ്ങള്‍ സ്നേഹച്ചില്ലയില്‍ കാത്തുസൂക്ഷിച്ച്‌ അനുഭവങ്ങളുടെ മുതലപ്പുറത്ത് പുഴ നീന്തുന്ന നമ്മുടെ ജലജീവിതത്തിന് ഈ ഇതള്‍ താളുകള്‍



2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

മണല്‍ ഘടികാരം


ല്ലാം മറന്നിട്ട്

പോയതാണ്.

കൊണ്ടും കൊളുത്തിയും

നീട്ടിയും പടര്‍ത്തിയും

ചേര്‍ത്തും ചരിഞ്ഞും

വളര്‍ന്നതൊക്കെയും.


പിന്നാമ്പുറത്തിണ്ണ യിലന്ന്

കരിന്തിരിയാളിയ

ഓട്ടു വിളക്കും (കലൂരിലെ

ആന്റിക് കടയില്‍ നിന്ന്

വാങ്ങിച്ചത് )

അതിനുള്ളില്‍

പതുങ്ങിയൊതുങ്ങി

മൂടിപ്പുതച്ച കരിഭൂതങ്ങളും

തലകീഴായി സ്വാസ്ഥ്യം

പാടുന്ന ചാരമൂങ്ങകളും

ഒക്കെയപ്പോള്‍

കറന്നെടുത്ത

പാല് പോലെ

ശുദ്ധിയും പതയുമുള്ള

നല്ലോര്‍മകള്‍ .

എല്ലാം മറന്നേ

പോയതെന്നറിഞ്ഞിട്ടുമെല്ലാം

പകച്ചങ്ങനെ

നീര്‍ക്കെട്ടി വിങ്ങുന്നു; പിന്നെ

തുടിക്കുന്നു

ഓര്‍മകള്‍ക്കപ്പോള്‍

ചാടുവര്‍ണം.

വേദനിപ്പിച്ചവയൊന്നു

മൊരിക്കലും

ഓര്‍മകളായി മാറില്ലവ

യൊരിക്കലും

ഓര്‍മയേയില്ലാത്ത

വര്‍ത്തമാനങ്ങളാവുന്നു .

മുറിവുണങ്ങാനിനിയും

മരുന്ന് വേണമെന്നമ്മ.

പകരം തീ കൊണ്ടുണക്കാ

മെന്നു ഗുരുക്കള്‍.

മറക്കാനൊക്കെ

ചികഞ്ഞെടുക്കാമൊരിക്കല്‍

കൂടി;

ഏതുമേതുമൊക്കെ

ഏതിലൊന്നിലാക്കണമെന്ന

ആശങ്ക

മാത്രമിപ്പോള്‍...

എല്ലാം മറന്നിട്ടു

പോയതായിരുന്നു,

രിക്കല്‍;

കൊണ്ടും കൊളുത്തിയും

നീട്ടിയും പടര്‍ത്തിയും

ചേര്‍ത്തും ചരിഞ്ഞും

വളര്‍ന്നതൊക്കെയും.

10 അഭിപ്രായങ്ങൾ:

  1. പദങ്ങള്‍ ഇങ്ങനെ താഴേക്കു മുറിച്ചിടുന്നത് കവിതയുടെ മിഴിവ് കുറക്കും... ബ്ലോഗ്‌ കാഴ്ചയില്‍ നന്ന്. കറുത്ത പ്രതലത്തില്‍ വെളുത്ത ലിപികള്‍ വായനാ സുഖം ഇല്ലാതാക്കുന്നു. കൂടുതല്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  2. വേദനിപ്പിച്ചവയൊന്നു
    മൊരിക്കലും
    ഓര്‍മകളായി മാറില്ലവ
    യൊരിക്കലും
    ഓര്‍മയേയില്ലാത്ത
    വര്‍ത്തമാനങ്ങളാവുന്നു...

    മറുപടിഇല്ലാതാക്കൂ
  3. Totaly agree with M.K.K's comment. Words are so emotive and coupled in precise to make it whole.
    Keep on writing...

    മറുപടിഇല്ലാതാക്കൂ
  4. Words are so emotive and coupled in precise to make it a whole.
    Me too agree with MKK comemnts regarding the word arrangments.
    Keep on writing..

    മറുപടിഇല്ലാതാക്കൂ
  5. Words are so emotive and coupled in precise to make it a whole.
    Me too agree with MKK comemnts regarding the word arrangments.
    Keep on writing..

    മറുപടിഇല്ലാതാക്കൂ
  6. മനസ്സില്‍ ആരോ കുത്തുന്ന നേര്‍ത്ത വേദന..
    ഓര്‍മ്മകള്‍ എന്നാ വികാരത്തെ തൊട്ടറിയാന്‍ സ്രെമിച്ചിട്ടുണ്ട്
    വാക്കുകള്‍ക്ക് വിഷധഭാവം...
    ഇനിയും എഴുതുക..

    മറുപടിഇല്ലാതാക്കൂ
  7. annu chittoor roadil vechu kandappol pusthakatheppatty paranjathorkkunnu. nalla kavitha ithu. pusthakam njaan vaayicchukollaam.

    മറുപടിഇല്ലാതാക്കൂ
  8. first time visiting this blog.. poem was good, but the 'censorship' done to the words must be laborious, artificial and intentional.. It kills enjoy reading , otherwise a good poem.

    also the color combination of the blog site,,was a little laborious to read..( may be this is a personal feelign for me only )

    മറുപടിഇല്ലാതാക്കൂ
  9. sorry to say that my eyes are tired..pls change the bg and font color.. thank u

    മറുപടിഇല്ലാതാക്കൂ